പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നത്.

റാണി ജോർജ്ജ്

പ്രസിഡൻ്റ്

രാജേഷ് ബി തോട്ടാത്തറ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജാൻസി ബെന്നി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സെബാസ്റ്റ്യൻ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പത്മിനി ഡി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷാജി എസ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലുള്ള ഒരു ഗ്രാമപഞ്ചായത്താണ് കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത്. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന ഈ പഞ്ചായത്ത് 8.9 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു. പ്രധാന വിവരങ്ങൾ ഒറ്റനോട്ടത്തിൽ:ജില്ല: ആലപ്പുഴതാലൂക്ക്: ചേർത്തലനിയമസഭാ മണ്ഡലം: ചേർത്തലഭരണവിഭാഗം: 14 വാർഡുകൾപ്രധാന ആകർഷണങ്ങൾ: തൈക്കൽ ബീച്ച്,  സെന്‍റ് ഫെറോന ചർച്ച്  തങ്കി , ഇട്ടി അച്ച്യുതൻ കുര്യാല

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ ഉള്‍പ്പെട്ട ഒരു പഞ്ചായത്താണ് കടക്കരപ്പള്ളി. ചേർത്തല നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ എന്‍ എച്ച് 66 നും അറബിക്കടലിനും ഇടയില്‍ ആണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. കരപ്പുറത്തിന്റെ ഭാഗമായ ഈ കൊച്ചുഗ്രാമം ചരിത്രത്തിന്റെ ഏടുകളില്‍ ഏറെ പ്രസിദ്ധമാണ്. കിഴക്കുനിന്ന് പടിഞ്ഞാറോട്ടൊഴുകിയിരുന്ന നദികളും സമുദ്രവും കൂട്ടായി നൂറ്റാണ്ടുകള്‍ കൊണ്ട് രൂപംകൊടുത്തതാണ് കരപ്പുറമെന്ന് ഭൂമിശാസ്ത്ര പഠനങ്ങള്‍ തെളിയിക്കുന്നു. കടല്‍ ‍+കര+പളളി = കടല്‍ക്കരപ്പള്ളി എന്നനാമം കടക്കരപ്പള്ളിയായി മാറി എന്നാണ് പണ്ഡിതമതം. എ.ഡി ആറാം നൂറ്റാണ്ടില്‍ കടല്‍ത്തീര ഗ്രാമങ്ങളില്‍ പ്രശോഭിച്ചിരുന്ന ബുദ്ധമതാനുയായികള്‍ ഈ ഗ്രാമതീരങ്ങളില്‍ സ്ഥാപിച്ചിരുന്ന പള്ളി (ക്ഷേത്രം) കളില്‍ ഒന്നായിരുന്നു “കടക്കരപ്പള്ളി”.

കൂടുതൽ വായിക്കുക